വൈകോ അറസ്റ്: കോണ്‍ഗ്രസിന്റെ പിന്തുണ
ചെന്നൈ: എംഡിഎംകെ നേതാവ് വൈകോയെ പോട്ട പ്രകാരം അറസ്റ് ചെയ്ത നടപടിയെ കോണ്‍ഗ്രസ് അനുകൂലിച്ചു. ആഗസ്ത് ആറ് ചൊവാഴ്ച കോണ്‍ഗ്രസ് സെക്രട്ടറി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
എല്‍ടിടിഇ അനുകൂലപ്രസംഗം നടത്തിയ പി.നെടുമാരന്റെ അറസ്റും ശരിയാണ്. നിരോധിച്ച ഒരു സംഘടനയെ പിന്തുണയ്ക്കുന്നത് തെറ്റാണ്. തങ്ങള്‍ നിരപരാധികളാണെന്ന് കോടതിയില്‍ തെളിയിക്കേണ്ടത് പ്രതികളാണ്. - രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം പോട്ട നിയമം റദ്ദാക്കണമെന്ന് പുതിയ തമിഴകം പാര്‍ട്ടി ആവശ്യപ്പെട്ടു. വൈകോയുടെയും നെടുമാരന്റെയും അറസ്റിനെയും പാര്‍ട്ടി വിമര്‍ശിച്ചു.












Click it and Unblock the Notifications