ശര്‍മ്മയുടെ ജാമ്യാപേക്ഷ തള്ളി
പഞ്ച്കുല: ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക ശിവാനിയുടെ വധത്തില്‍ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന രവികാന്ത് ശര്‍മ്മ ഐപിഎസിന്റെ ജാമ്യാപേക്ഷ തള്ളി. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് തന്നെ അറസ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കുന്നതെന്ന് രവികാന്ത് ശര്‍മ്മയുടെ അഭിഭാഷകന്‍ വാദിച്ചു.
ഇപ്പോള്‍ ഹര്യാനയിലെ ജയില്‍ വിഭാഗം ഐജിയാണ് രവികാന്ത് ശര്‍മ്മ.
ഈ കൊലപാതകത്തില്‍ താന്‍ ബലിയാടാക്കപ്പെടുകയാണെന്നും ഉന്നതങ്ങളിലുള്ള ചിലരാണ് ഇതിലെ യഥാര്‍ത്ഥപ്രതികളെന്നും രവികാന്ത് ശര്‍മ്മ ജാമ്യാപേക്ഷയില്‍ പറയുന്നു. 1999ലാണ് ഈ കൊലപാതകം നടന്നതെന്നും അന്വേഷണഏജന്‍സികള്‍ക്ക് ആവശ്യമുള്ളപ്പോഴൊക്കെ താന്‍ സഹകരിച്ചിട്ടുണ്ടെന്നും ശര്‍മ്മ പറയുന്നു.
എന്നാല്‍ വാദം കേട്ട ശേഷം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.












Click it and Unblock the Notifications