കപിലിന് പരിക്ക്
ഛണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന് ഗോള്‍ഫ് കളിയ്ക്കിടെ പരിക്കേറ്റു. ഛണ്ഡീഗഡ് ഗോള്‍ഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനമത്സരം ഉദ്ഘാടനം ചെയ്യാനേത്തിയതാണ് കപില്‍.
ഉദ്ഘാടനത്തിന് ശേഷം കളിയ്ക്കിടെ കപിലിന്റെ ഗോള്‍ഫ് പന്ത് മുഖത്ത് കൊണ്ട് പരിക്കേറ്റത്. മുഖത്തിന്റെ വലതുഭാഗത്ത് പുരികത്തിനും മൂക്കിനും ഇടയിലാണ് ഗോള്‍ഫ് പന്ത് കൊണ്ടത്.
മുറിവില്‍ നിന്ന് നിര്‍ത്താതെ ചോരയൊഴുകിയതിനാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈയിടെയാണ് നൂറ്റാണ്ടിലെ മികച്ച ക്രിക്കറ്റ് കളിക്കാരനുള്ള വിസ്ഡന്‍ പുരസ്കാരം കപിലിന് ലഭിച്ചത്.












Click it and Unblock the Notifications