പമ്പ് അഴിമിതി: പാര്‍ലമെന്റ് സ്തംഭിച്ചു
ദില്ലി: പെട്രോള്‍ പമ്പ് അഴിമതിയെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും ആഗസ്ത് ആറ് ചൊവാഴ്ച സ്തംഭിച്ചു. പാര്‍ലമെന്റ് ചേര്‍ന്നയുടന്‍, ഇരുസഭകളിലും പ്രതിപക്ഷാംഗങ്ങള്‍ പെട്രോളിയം മന്ത്രി രാം നായികിന്റെ രാജി ആവശ്യപ്പെട്ട് ബഹളംകൂട്ടുകയായിരുന്നു.
മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ ലോക്സഭയില്‍ സ്പീക്കറുടെ ചേംബറിലേക്ക് കുതിച്ച് ബഹളം വച്ചു. ചോദ്യോത്തരവേള റദ്ദാക്കണമെന്ന കോണ്‍ഗ്രസ് ചീഫ് വിപ്പ് പി.ആര്‍. ദാസ്മുന്‍ഷിയുടെ ആവശ്യം സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രമോദ് മഹാജന്‍ മറുപടി പറയാനിരിക്കെ, ചോദ്യത്തരവേള റദ്ദാക്കണമെന്ന പ്രതിപക്ഷാവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ബിജെപി അംഗങ്ങളും ബഹളം വച്ചു.
ബിജെപി അംഗം കിറിട്ട് സോമയ്യയോട് ഓഹരിവിറ്റഴിക്കല്‍ മന്ത്രി അരുണ്‍ ഷൂറിയോടുള്ള ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. പക്ഷെ ചോദ്യോത്തരവേള തുടങ്ങാനുള്ള സ്പീക്കറുടെ ശ്രമത്തെ പ്രതിപക്ഷാംഗങ്ങള്‍ തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സഭ നീട്ടിവച്ചതായി സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications