കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍, ഗ്യാസ് വിതരണം മുടങ്ങും?

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം പെട്രോള്‍, ഗ്യാസ് വിതരണ മേഖലയില്‍ സ്തംഭനമുണ്ടാക്കിയേക്കുമെന്ന് സൂചന. 2000 ജനവരി മുതല്‍ നല്കിയ എല്ലാ പെട്രോള്‍പമ്പുകളും ഗ്യാസ് വിതരണ കേന്ദ്രങ്ങളും റദ്ദാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഇത് മൂലം ഇക്കാലയളവില്‍ അനുമതി നല്കിയ 1,500 പെട്രോള്‍ പമ്പുകളുടെയും അത്രതന്നെ പാചകവിതരണ കേന്ദ്രങ്ങളുടെയും ലൈസന്‍സ് റദ്ദാക്കപ്പെടും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലായിരിക്കണം ഇത് നടപ്പാക്കേണ്ടതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷെ ഫലത്തില്‍ രാജ്യത്തെ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന പെട്രോള്‍ പമ്പുകളും പാചക വാതക വിതരണകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുമെന്ന് കരുതുന്നു. കേരളത്തില്‍ ഓണക്കാലമായതിനാല്‍ ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയേക്കുമെന്ന് കരുതുന്നു.

പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിതരണത്തെ ഈ തീരുമാനം ബാധിക്കില്ലെന്ന് പെട്രോളിയം മന്ത്രി രാം നായിക് പറയുന്നു. പക്ഷെ ഫലത്തില്‍ അതിന് വിപരീതമായിരിക്കും സംഭവിക്കുകയെന്നാണ് സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്. കൃത്യമായ കണക്കുപ്രകാരം 1134 പെട്രോള്‍ പമ്പുകള്‍, 1788 പാചകവാതക വിതരണ കേന്ദ്രങ്ങള്‍, 236 മണ്ണെണ്ണ ഡീലര്‍ഷിപ്പുകള്‍ എന്നിവയുടെ ലൈസന്‍സ് റദ്ദാക്കപ്പെടും. ഇതില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ കുടുംബങ്ങള്‍ക്ക് നല്കിയ 245 പെട്രോള്‍ പമ്പുകളും 147 പാചകവാതകകേന്ദ്രങ്ങളും റദ്ദാക്കില്ല.

2000 ജനവരി മുതല്‍ ലൈസന്‍സ് നല്കിയതും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നതുമായ 3,000 വരുന്ന പെട്രോള്‍-ഗ്യാസ്-മണ്ണെണ്ണ വിതരണ കേന്ദ്രങ്ങള്‍ റദ്ദാക്കി പകരം ഇവ ലേലത്തില്‍ നല്കാനാണ് പുതിയ തീരുമാനം. പക്ഷെ ലേലം എന്ന് നടക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇനി ഇത് പുതിയ ആളുകള്‍ ലേലത്തില്‍ പിടിച്ചാല്‍ തന്നെ അവര്‍ എന്നാണ് പെട്രോള്‍-ഗ്യാസ് വിതരണത്തിനുള്ള സംവിധാനം സ്ഥാപിക്കുക എന്നും അറിയില്ല. അതുവരെ പഴയ ഗ്യാസ് വിതരണ കേന്ദ്രങ്ങളും പെട്രോള്‍ പമ്പുകളും ഉപയോഗിച്ചിരുന്ന ഉപഭോക്താക്കള്‍ കഷ്ടത്തിലാകുമെന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നല്കുന്ന സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X