ടെര്‍മിനല്‍ നിര്‍മ്മാണം ഉടന്‍ തുടങ്ങും
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവള വികസനം ആറ് മാസത്തിനുളളില്‍ തുടങ്ങുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി റോയി പോള്‍.
ആകെ വേണ്ട 64 ഏക്കറില്‍ 24 ഏക്കര്‍ ഭൂമിയെങ്കിലും കിട്ടിയാല്‍ അടിയന്തിരമായി പുതിയ ടെര്‍മിനലിന്റെ പണി തുടങ്ങാനാകുമെന്ന് അദ്ദേഹം അറിയിച്ചു. സ്ഥലം ഏത്രയും വേഗം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും റോയി പോള്‍ പറഞ്ഞു. ആഗസ്റ് അഞ്ച് തിങ്ങളാഴ്ച മുഖ്യമന്ത്രിയുമായി റോയ് പോള്‍ ചര്‍ച്ച നടത്തിയിരുന്നു.
പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. വിജയകുമാര്‍ റോയി പോളിനെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.












Click it and Unblock the Notifications