കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി ഭൂപടത്തില്‍ കോഴിക്കോടില്ല

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കൊച്ചിയും തിരുവനന്തപുരവും ഐടി കേന്ദ്രങ്ങളാവാന്‍ തയ്യാറെടുക്കെ കോഴിക്കോടിന് അവഗണന. കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതരും ഐടി ഭൂപടത്തില്‍ തങ്ങളുടെ നഗരം സ്ഥാനം നേടുന്നതിന് മതിയായ താത്പര്യം കാണിക്കുന്നില്ല.

സോഫ്റ്റ്വേര്‍ ടെക്നോളജി പാര്‍ക്ക് ഒഫ് ഇന്ത്യയുടെ ഒരു യൂണിറ്റ് കോഴിക്കോട് തുടങ്ങുന്നതിന് ഒരു പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും അത് നടപ്പിലാക്കുന്നത് ഒരു വിദൂരസ്വപ്നമായി തീര്‍ന്നിരിക്കുകയാണ്.

1998 ആഗസ്ത് 17നാണ് തിരുവനന്തപുരം ടെക്നോളജി പാര്‍ക്കുമായി അതിന്റെ ഒരു യൂണിറ്റ് തുടങ്ങുന്നതിന് കോഴിക്കോട് കോര്‍പ്പറേഷന്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

സോഫ്റ്റ്വേര്‍ ടെക്നോളജി പാര്‍ക്ക് ഒഫ് ഇന്ത്യയുടെ കേന്ദ്രം പഴയ ഹെല്‍ത്ത് ഓഫീസ് കെട്ടിടത്തില്‍ തുടങ്ങാമെന്നാണ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നത്. ഐടി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി കോര്‍പ്പറേഷന്‍ നഗരത്തില്‍ സ്ഥലം കണ്ടെത്തുകയും ചെയ്തു. ഇതിനായി നഗര വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് 7500 ചതുരശ്രഅടി സ്ഥലം പാട്ടത്തിനെടുക്കുകയും ചെയ്തു.

എന്നാല്‍ കോര്‍പ്പറേഷന്റെ ആരംഭശൂരത്വം നീണ്ടുനിന്നില്ല. സോഫ്റ്റ്വേര്‍ ടെക്നോളജി പാര്‍ക്ക് ഒഫ് ഇന്ത്യയുടെ ഓഫീസ് കെട്ടിടത്തിന്റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. കെട്ടിടത്തിന്റെ പണി ഇഴയുകയാണ്.

നഗര വികസന ധനകാര്യ കോര്‍പ്പറേഷന്റെ കെട്ടിടത്തില്‍ തുടങ്ങിയിരുന്ന രണ്ട് ഐ ടി യൂണിറ്റുകള്‍ ആറ് മാസത്തിനുള്ളില്‍ അടച്ചു. വന്‍ സാമ്പത്തികബാധ്യതയെ തുടര്‍ന്ന് ലീസിനെടുത്ത സ്ഥലം തിരിച്ച് നഗര വികസന ധനകാര്യ കോര്‍പ്പറേഷന് നല്‍കാനൊരുങ്ങുകയാണ് കോര്‍പ്പറേഷന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X