കൊച്ചിയില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍
കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ വിദേശത്തേക്ക് ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഷാനവാസ് ഹുസൈന്‍ അറിയിച്ചു.
നെടുമ്പാശേരിയില്‍ നിന്ന് എവിടേക്കും വിമാന സര്‍വീസ് അനുവദിക്കും. എമിറേറ്റ്സ്, ഖത്തര്‍ വിമാനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
രാജ്യത്ത് ഏറ്റവും മെച്ചമായി സൂക്ഷിക്കുന്ന വിമാനത്താവളമാണ് നെടുമ്പാശേരിയെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. മറ്റ് വിമാനത്താവളങ്ങളിലും നെടുമ്പാശേരിയിലുള്ളതു പോലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കും.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ താമസിയാതെ രാത്രികാല വിമാന സര്‍വീസ് ആരംഭിക്കും. ഒരു വിദഗ്ധ സംഘം ഇതിനായി നടപടികള്‍ എടുത്തുവരികയാണ്- ഷാനവാസ് ഹുസൈന്‍ പറഞ്ഞു.












Click it and Unblock the Notifications