വൈദ്യുതി നിരക്ക്: തീരുമാനമെടുത്തിട്ടില്ല
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.
ദില്ലിയില്‍ നടന്ന വൈദ്യുതി മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം തിരിച്ചെത്തിയ കടവൂര്‍ ശിവദാസന്‍ ആഗസ്ത് ആറ് ചൊവാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.
താപവൈദ്യുതി സംബന്ധിച്ച് ഇടതുസര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറനുസരിച്ചാണ് വൈദ്യുതി നിരക്ക് കൂട്ടുന്നത്.
കേരളത്തിലെ വൈദ്യുത മേഖലയയുടെ ഭാവി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി മന്ത്രിമാരായിരുന്ന പിണറായി വിജയനും എസ്. ശര്‍മയും തീരുമാനിച്ചിരുന്നതാണ് മന്ത്രി പറഞ്ഞു.
താപവൈദ്യുതി കൂടുതലായി ഉപയോഗിക്കുന്നതു കൊണ്ട് വൈദ്യുതി നിരക്ക് കൂട്ടേണ്ടതില്ലെന്ന് കേന്ദ്ര ഊര്‍ജമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അതേ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു കടവൂര്‍ ശിവദാസന്റെ മറുപടി.












Click it and Unblock the Notifications