കോളെജ് ലക്ചറുടെ ബൈക്കിന് തീവച്ചു.
തിരുവനന്തപുരം : മകന്റെ ഉത്തരക്കടലാസ് അച്ഛന്‍ മൂല്യനിര്‍ണയം നടത്തിയെന്ന വാര്‍ത്ത പുറത്തുവിട്ടെന്ന് ആരോപിച്ച് സംസ്കൃത കോളെജിലെ അധ്യാപകന്റെ ബൈെക്കിന് തീവെച്ചു.
വേദാന്ത വകുപ്പിലെ കെ. രവീന്ദ്രന്‍ നായരുടെ ബൈക്കാണ് നശിപ്പിക്കപ്പെട്ടത്. മൂന്നാം സെമസ്റര്‍ തുടങ്ങിയിട്ടും വകുപ്പു തല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടില്ലെന്ന് കാണിച്ച് പ്രോ വൈസ് ചാന്‍സലര്‍ക്ക് രവീന്ദ്രന്‍ നായര്‍ നിവേദനം നല്‍കിയതും ബൈക്ക് നശിപ്പിക്കാന്‍ കാരണമായെന്ന് പറയപ്പെടുന്നു.
ആരോപിതനായ വിദ്യാര്‍ത്ഥി എസ് സുജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് തന്റെ ബൈക്ക് കത്തിച്ചെന്ന് കാണിച്ച് രവീന്ദ്രന്‍ നായര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍ സിംഗിന് പരാതി നല്‍കിയിട്ടുണ്ട്. വ്യാകരണ വകുപ്പിലെ ലക്ചര്‍ എസ്. ശിശുപാലന്റെ മകനാണ് സുജിത്ത്. സുജിത്തിന്റെ പരീക്ഷയ്ക്ക് ചോദ്യം തയ്യാറാക്കിയതും ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയതും ശിശുപാലനാണ് എന്നാണ് ആരോപണം. ഇപ്പോള്‍ കോളെജ് പ്രിന്‍സിപ്പലിന്റെ താല്‍ക്കാലിക ചുമതലയും ഇദ്ദേഹത്തിനാണ്.
രവീന്ദ്രന്‍ നായരുടെ ബൈക്കിന്റെ കണ്ണാടി പൊട്ടിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പലിന്റെ ചുമതലയുളള ശിശുപാലനും സമ്മതിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയൊന്നും എടുക്കാനാവില്ലെന്നും കോളെജിനെതിരെയുളള അസത്യ പ്രചരണത്തോടുളള വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക പ്രതികരണമാകാമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
പുറത്തു നിന്നുളള അക്രമികളെ കൊണ്ടുവന്ന് രവീന്ദ്രന്‍ നായര്‍ തന്നെയാണ് തന്റെ ബൈക്ക് നശിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികളും പറയുന്നു.












Click it and Unblock the Notifications