Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് പ്രത്യേക തീവണ്ടികള്‍

ചെന്നൈ: ഓണക്കാലത്തെ തിരക്കൊഴിവാക്കാന്‍ പ്രത്യേക തീവണ്ടി സര്‍വീസ് ഏര്‍പ്പെടുത്താന്‍ ദക്ഷിണറെയില്‍വേ തീരുമാനിച്ചു. കേരളത്തില്‍ നിന്നും ചെന്നൈ, ബാംഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേക തീവണ്ടികള്‍.

ആഗസ്ത് 16,19, 23 തീയതികളില്‍ ചെന്നൈയില്‍ നിന്ന് രാത്രി 9.15ന് 635ാം നമ്പര്‍ തീവണ്ടി പുറപ്പെടും. പിറ്റേദിവസം വൈകീട്ട് നാല് മണിക്ക് ഈ തീവണ്ടി തിരുവനന്തപുരത്തെത്തും. ഈ തീവണ്ടി തിരിച്ച് ആഗസ്ത് 17, 20, 24 തീയിതികളില്‍ തിരുവനന്തപുരത്ത് നിന്ന് രാത്രി എട്ട് മണിക്ക് പുറപ്പെടും. പിന്നേറ്റ് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും. കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, ഈറോഡ്, കാട്പാടി, ആര്‍ക്കോണം വഴിയായിരിക്കും ഈ തീവണ്ടി.

ചെന്നൈ എഗ്മൂറില്‍ നിന്ന് ആഗസ്ത് 18, 25 തീയതികളില്‍ വൈകീട്ട് 7.30ന് പുറപ്പെടുന്ന 653ാം നമ്പര്‍ തീവണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്തെത്തും. 654ാം നമ്പറായി മടങ്ങുന്ന ഈ തീവണ്ടി തിരുവനന്തപുരത്ത് നിന്ന് ആഗസ്ത് 19,26 തീയതികളില്‍ ഉച്ചതിരിഞ്ഞ് നാല് മണിക്ക് പുറപ്പെടും. പിറ്റേന്ന് രാവിലെ 8.35ന് ചെന്നൈ എഗ്മൂറിലെത്തും. നാഗര്‍കോവില്‍, മധുര, തിരുച്ചിറപ്പള്ളി, വില്ലുപുരം, താംബരം വഴിയായിരിക്കും ഈ തീവണ്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+