കോഴിക്കോട്ട് പ്ലാസ്റിക് ബാഗ് നിരോധനം
കോഴിക്കോട്: വളരെ നേരിയ പ്ലാസ്റിക് ബാഗുകള്‍ കോഴിക്കോട്ട് കോര്‍പ്പറേഷനില്‍ ആഗസ്ത് എട്ട് മുതല്‍ നിരോധിക്കുമെന്ന് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ്.
മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ഒരു തരത്തിലുള്ള പ്ലാസ്റിക് ബാഗും ആഗസ്ത് എട്ട് മുതല്‍ ഉപയോഗിക്കാന്‍ പാടില്ല.
ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും പ്ലാസിറ്റിക് നിര്‍മാതാക്കളുടെയും കച്ചവടക്കാരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
പുനര്‍നിര്‍മിക്കുന്ന പ്ലാസ്റിക് ഉത്പന്നം സംബന്ധിച്ച നിയമം നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് ഹൈക്കോടതി ഈയിടെ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്ലാസ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കുന്നത്.
എല്ലാ തരം പ്ലാസ്റിക് ബാഗുകളം നിരോധനിക്കുന്നത് പിന്നീട് പരിഗണിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
പ്ലാസ്റിക് ബാഗുകള്‍ക്ക് പകരമെന്ന നിലയില്‍ കടലാസ് ബാഗുകള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നതിനായി 700 കുടുംബശ്രീ യൂണിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
20 മൈക്രോണില്‍ താഴെയുള്ള (തീരെ നേരിയ) ബാഗുകള്‍ ബാഗുകള്‍ ഉപയോഗിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ബാഗുകള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നുണ്ട്. കനം കുറഞ്ഞ പ്ലാസ്റിക് ബാഗുകള്‍ കോഴിക്കോട്ടെത്തുന്നത് തടയാന്‍ പൊലീസിനും വില്പന നികുതി, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. കോര്‍പ്പറേഷനില്‍ 25 കടലാസ് ബാഗ് ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കും.












Click it and Unblock the Notifications