Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭം: എംഎല്‍എയെ തിരിച്ചറിഞ്ഞു

കൊച്ചി: കൊച്ചി പെണ്‍വാണിഭക്കേസിലുള്‍പ്പെട്ട തൃശൂര്‍ ജില്ലയിലെ എം എല്‍ എയെ തിരിച്ചറിഞ്ഞുവെന്ന് അറിയുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും അറസ്റിലായ പെണ്‍വാണിഭസംഘത്തിലെ പ്രധാനകണ്ണിയായ സന്തോഷും നല്‍കിയ വിവരങ്ങളാണ് എം എല്‍ എയെ തിരിച്ചറിയാന്‍ സഹായിച്ചത്.

കോണ്‍ഗ്രസ് -ഐക്കാരനായ എം എല്‍ എയാണ് കേസിലുള്‍പ്പെട്ടിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പെണ്‍കുട്ടിയുമായി തൃശൂരിലേക്ക് പോകുന്നുണ്ട്.

അതിനിടെ താന്‍ ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തന്നെ പീഡിപ്പിച്ചിരുന്നവരില്‍ നീലച്ചിത്രത്തില്‍ അഭിനയിച്ചവര്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചിരുന്നില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. സത്യാവസ്ഥ അറിയാനായി പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും.

ഒരു വൈദികനും സിനിമാ സംവിധായകനുമാണ് കേസിലുള്‍പ്പെട്ടിരിക്കുന്ന മറ്റ് പ്രമുഖര്‍. വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം കേസിലെ ഒന്നാം പ്രതി ഷിബിലിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പെണ്‍കുട്ടികളെ സംഘത്തിലേക്ക് കൊണ്ടുവന്നിരുന്നത് ഷിബിലിയാണ്.

പല പ്രമുഖ സംവിധായകരുടെയും പേരുകള്‍ പറഞ്ഞുകേട്ടിരുന്നെങ്കിലും അത്ര പ്രശസ്തനല്ലാത്ത ഒരു സംവിധായകനാണ് കേസിലുള്‍പ്പെട്ടിരിക്കുന്നതെന്നാണ് അറിയുന്നത്. രണ്ട് ചിത്രങ്ങളാണ് ഇയാള്‍ ചെയ്തിട്ടുള്ളത്. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ ഇയാള്‍ നാട് വിട്ടതായി അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ആഗസ്ത് അഞ്ച് തിങ്കളാഴ്ച പെണ്‍കുട്ടിയെ പശ്ചിമ കൊച്ചിയിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ കൊണ്ടുപോയി. തിരിച്ചറിയാതിരിക്കാനായി പെണ്‍കുട്ടിയിടെ മുടി ബോബ് ചെയ്തിരുന്നു.

ഷിബിലിയുടെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്. മൊബൈല്‍ ഫോണില്‍ നിന്ന് വിളിച്ച നമ്പരുകളും ഇതിലേക്ക് വിളിച്ച നമ്പരുകളും പൊലീസ് പരിശോധിക്കും.

അതിനിടെ കേസന്വേഷണം മരവിപ്പിക്കാനുള്ള ശ്രമമുണ്ടെന്നാരോപിച്ച് കൊച്ചിയിലെ ഒരു സാമൂഹിക സംഘടന കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കേസന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് വഴിതിരിച്ചുവിടാന്‍ വേണ്ടിയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+