Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക് പൂര്‍ണം

തിരുവനന്തപുരം: എട്ട് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം.

ആഗസ്ത് ആറ് ചൊവാഴ്ച കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹനഗതാഗതത്തെയും പണിമുടക്ക് ബാധിച്ചു. കെ എസ് ആര്‍ ടി സി ബസുകളും ഓടുന്നില്ല. ഒരു വിഭാഗം കെ എസ് ആര്‍ ടി സി ജീവനക്കാരും പണിമുടക്കുന്നുണ്ട്. വാഹനഗതാഗതത്തെ പണിമുടക്ക് ബാധിച്ചതോടെ ബന്ദിന്റെ പ്രതീതിയായി.

കേന്ദ്ര-സംസ്ഥാന ഓഫീസുകളുടെ പ്രവര്‍ത്തനവും മിക്കവാറും സ്തംഭിച്ചു. ഓഫീസുകളിലെ ഹാജര്‍നില തീരെ കുറവാണ്. സ്കൂളുകളും പ്രവര്‍ത്തിച്ചില്ല.

എ ഡി ബി നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. സി ഐ ടി യു, എ ഐ ടി യു സി, യു ടി യു സി, ബി എം എസ്, യു ടി യു സി (എല്‍ എസ്), കെ ടി യു സി (ജെ), ടി യു സി ഐ എന്നീ സംഘടനകളാണ് പണിമുടക്കുന്നത്. ആഗസ്ത് അഞ്ച് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്.

പണിമുടക്കിനോട് അനുബന്ധിച്ച് ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി. തിരുവനന്തപുരത്ത് തിരുമലയില്‍ ഒരു ഓട്ടോറിക്ഷ പണിമുടക്ക് അനുകൂലികള്‍ തല്ലിത്തകര്‍ത്തു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ തകര്‍ത്തു. തൃശൂര്‍ ജില്ലയില്‍ ഒരു സി ഐ ടി യുകാരനെയും ഒരു സി പി എമ്മുകാരനെയും പൊലീസ് അറസ്റ് ചെയ്തു. തൃശൂരില്‍ മുന്‍കരുതലെന്ന നിലയില്‍ 46 പേരെ അറസ്റ് ചെയ്തിട്ടുണ്ട്.

മലപ്പുറം നിലമ്പൂരിനടുത്തുള്ള എടക്കരയില്‍ ഒരു കാറിന് നേരെ സമരാനുകൂലികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരിന് ഗുരുതരമായി പരിക്കേറ്റു. എടക്കരയില്‍ പൊലീസിന് നേരെ സമരക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ലാത്തിച്ചാര്‍ജ് നടന്നു.

കോഴിക്കോട് ജില്ലയിലെ വടകരയില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച മുനിസിഫ് എം. ബി. നാരായണനെ സമരക്കാര്‍ തടഞ്ഞു. പൊലീസെത്തി സമരക്കാരെ അറസ്റ് ചെയ്തു.

പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+