Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക് ബന്ദായി, ജനം വലഞ്ഞു

തിരുവനന്തപുരം : ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു.

പണിമുടക്ക് സംസ്ഥാനത്ത് ഫലത്തില്‍ ബന്ദായി മാറി. ഒറ്റപ്പെട്ട രീതിയില്‍ സ്വകാര്യ വാഹനങ്ങള്‍ ഓടിയതൊഴിച്ചാല്‍ വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. കോണ്‍വോയി അടിസ്ഥാനത്തില്‍ പോലും സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തയ്യാറായില്ല.

എടക്കര, നിലമ്പുര്‍ എന്നിവിടങ്ങളില്‍ പണിമുടക്ക് അക്രമാസക്തമായി മാറി. എടക്കാട്ട് പണിമുടക്കിയ തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ലാത്തിച്ചാര്‍ജുണ്ടായി. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് പിന്തിരിഞ്ഞോടിയ സമരക്കാര്‍ നിലമ്പൂരില്‍ കാറിനു നേരെ കല്ലെറിഞ്ഞു. പരിക്കേറ്റ കാര്‍ യാത്രക്കാരനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സര്‍ക്കാര്‍ ഓഫീസുകളുടെയെല്ലാം പ്രവര്‍ത്തനം സ്തംഭിച്ചു. ജോലിക്കെത്തിയവരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കാന്‍ പണിമുടക്കനുകൂലികള്‍ ശ്രമിച്ചത് പലേടത്തും സംഘര്‍ഷമുണ്ടാക്കി.

സ്ക്കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. സര്‍വകലാശാലകളും പിഎസ്സിയും പരീക്ഷകള്‍ മാറ്റി വച്ചു.

വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയവര്‍ വാഹനം കിട്ടാതെ അലഞ്ഞു. വിനോദസഞ്ചാരികളും പണിമുടക്കില്‍ നന്നേ വലഞ്ഞു.

തൃശൂരില്‍ സമരക്കാര്‍ പാല്‍ വിതരണക്കാരനെ ആക്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പാല്‍ വിതരണക്കാരനെ ആക്രമിച്ചതിന് അറസ്റിലായ സിപ്ിഎം പ്രവര്‍ത്തകരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി പൊലീസ് സ്റേഷന്‍ ഉപരോധിച്ചു.

പണിമുടക്കിയ തൊഴിലാളികള്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി. സെക്രേട്ടേറിയേറ്റിനു മുന്നില്‍ ചേര്‍ന്ന പൊതുയോഗം സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം പി. കെ. ഗുരുദാസന്‍ ഉദ്ഘാടനം ചെയ്തു. കേരളമെങ്ങും ജനങ്ങള്‍ മഴ പെയ്യാന്‍ കാത്തിരിക്കുമ്പോള്‍ മഴപെയ്തില്ലെങ്കില്‍ വൈദ്യുതി ചാര്‍ജ് കൂട്ടാമെന്ന ദുഷ്ടലാക്കോടെ കാത്തിരിക്കുകയാണ് യുഡിഎഫെന്ന് അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+