Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ ആരോപണം തെറ്റ്: ടാറ്റാ ടീ

കൊച്ചി: മൂന്നാറില്‍ പാട്ടത്തിനെടുത്ത ഭൂമിയ്ക്ക് പാട്ടത്തുക നല്കിയിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആരോപണം തെറ്റാണെന്ന് ടാറ്റാ ടീ. ആഗസ്ത് ആറ് ചൊവാഴ്ച ടാറ്റാ ടീയുടെ പ്രത്യേക ഉപദേശകന്‍ ടി. ദാമുവാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം നിഷേധിച്ചത്.

പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് മന്ത്രിമാരുടെ ബന്ധുക്കള്‍ക്ക് അനധികൃതമായി ഭൂമി നല്കിയെന്ന് വിഎസിന്റെ ആരോപണവും തെറ്റാണെന്ന് ദാമു പറഞ്ഞു.

കമ്പനി നല്കേണ്ട നികുതിത്തുക കൃത്യമായി നല്കിവരുന്നുണ്ട്. 2001-2002ല്‍ മാത്രം അടിസ്ഥാനനികുതിത്തുകയായി 24.31 ലക്ഷം നല്കി. ടാറ്റാ ടീ 75,000 ഏക്കര്‍ ഭൂമി കൈവശം വച്ചുകൊണ്ടിരിക്കുന്നു എന്നു പറയുന്നതിലും കഴമ്പില്ല. 1974 മാര്‍ച്ച് 29 ലെ ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവനുസരിച്ച്, കണ്ണന്‍ ദേവന്‍ ഹില്‍സ് (ഭൂമി തിരിച്ചെടുക്കല്‍) ആക്ട് 1971 പ്രകാരം ടാറ്റാ ടീയ്ക്ക് തേയില കൃഷിയുള്ള 58,575.33 ഏക്കര്‍ ഭൂമി കൈവശം വച്ചുകൊള്ളാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ഇതിനപ്പുറം യാതൊരു ഭൂമിയും ടാറ്റാ ടീ കൈവശം വച്ചിട്ടില്ല.

അന്നത്തെ ഉത്തരവില്‍ ബോര്‍ഡ് 70,000 ഏക്കര്‍ ഭൂമി ടാറ്റാ ടീയുടെ കൈയില്‍ നിന്ന് തിരിച്ചെടുക്കുകയും ചെയ്തു. മാങ്കുളം വനം ഉള്‍പ്പെട്ട 23,000 ഏക്കര്‍ ഭൂമിയും അത്രതന്നെ വിസ്തീര്‍ണ്ണമുള്ള ഇരവികുളം ദേശീയ പാര്‍ക്കിന്റെ ഭാഗവും ഇക്കൂട്ടത്തില്‍ പെടുന്നു.

കാട് വെട്ടിത്തെളിച്ച് ടാറ്റാടീ കൃഷി ചെയ്തു എന്ന് പറയുന്നതില്‍ ഒരു കഴമ്പുമില്ല. പ്രതിപക്ഷനേതാവ് കണ്ടത് യൂക്കാലിമരങ്ങളാണ്. കമ്പനിയുടെ ഭൂപ്രദേശത്ത് വളരുന്ന ഈ യൂക്കാലി മരങ്ങള്‍ തേയില നടുമ്പോള്‍ വെട്ടിമാറ്റേണ്ടവയാണ്. ഇത്തരം നടപടികള്‍ ബോര്‍ഡും ഹൈക്കോടതിയും അംഗീകരിച്ചിട്ടുള്ളതാണ്. - ദാമു പറഞ്ഞു.

കെഎസ്ഇബി ഭൂമി കൈയേറിയെന്ന ആരോപണത്തിലും കഴമ്പില്ല. ആകെ 15 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സായി(സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) പരിശീലനകേന്ദ്രം സ്ഥാപിക്കാന്‍ മാത്രമാണ് ടാറ്റാ ടീ നല്കിയിട്ടുള്ളത്. - ദാമു വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+