Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് സ്തംഭനം തുടരുന്നു

ദില്ലി: പെട്രോള്‍ പമ്പ് വിതരണത്തില്‍ അഴിമതികാണിച്ച മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷബഹളം മൂലം മൂന്നാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. പ്രതിപക്ഷത്തെ സമാധാനിപ്പിക്കാനുള്ള സഭാധ്യക്ഷന്മാരുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇരുസഭകളും നീട്ടിവയ്ക്കുകയായിരുന്നു.

ലോക്സഭ ചേര്‍ന്നയുടന്‍ രാംനായിക് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്-ഇടതുപക്ഷ-സമാജ്വാദി-ആര്‍ജെഡി അംഗങ്ങള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബഹളം തുടങ്ങി. ചോദ്യോത്തരവേള ആരംഭിക്കാനുള്ള ലോക്സഭാസ്പീക്കറുടെ ശ്രമത്തെ പ്രതിപക്ഷം തടസ്സപ്പെടുത്തിയതോടെ സഭ നീട്ടിവച്ചു.

രാജ്യസഭയിലും ഇതേ രംഗങ്ങള്‍ ആവര്‍ത്തിച്ചു. അമര്‍നാഥ് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യസഭാ ഉപാധ്യക്ഷ അനുശോചനം അറിയിച്ചതിന് പിന്നാലെ പ്രതിപക്ഷം ബഹളം തുടങ്ങി. തുടര്‍ന്ന് സഭ നീട്ടിവച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+