തെഹല്‍ക്ക: അനിരുദ്ധ ബഹലിന് ജാമ്യം
ദില്ലി : അറസ്റു ചെയ്യപ്പെട്ട തെഹല്‍ക്ക എഡിറ്റര്‍ അനിരുദ്ധ ബഹലിനെ ജാമ്യത്തില്‍ വിട്ടയച്ചു.
സിബിഐ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത കേസിലാണ് തെഹല്‍ക്കയുടെ അന്വേഷണ വിഭാഗം എഡിറ്റര്‍ ബഹലിനെ ദില്ലി പൊലീസ് അറസ്റു ചെയ്തത്.
ആഗസ്റ് ഏഴ് ബുധനാഴ്ച രാവിലെ ദില്ലിയിലെ തെഹല്‍ക്ക ഓഫീസില്‍ ജോലിയിലായിരിക്കവെയാണ് അദ്ദേഹത്തെ മാളവ്യാ നഗര്‍ പൊലീസ് സ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറസ്റു ചെയ്തത്. വാറണ്ടില്ലാതെയാണ് ബാഹലിനെ ദില്ലി പൊലീസ് കസ്റഡിയിലെടുത്തതെന്ന് തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ആരോപിച്ചു.
മൃഗവേട്ടക്കേസില്‍ തെഹല്‍ക്കയിലെ മാത്യു സാമുവലിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥനെ അനിരുദ്ധ ബഹല്‍ കൈയ്യേറ്റം ചെയ്തെന്നാണ് കേസ്. സിബിഐയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും രണ്ട് തെഹല്‍ക്ക ജീവനക്കാരെ ദില്ലി പൊലീസ് ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications