സിപിഎമ്മുകാര്‍ തമ്മില്‍ കത്തിക്കുത്ത്
കണ്ണൂര്‍ : സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു.
കുന്നനങ്ങാട് സ്വദേശികളായ രഞ്ജിത്ത് (22), പ്രകാശ് (25) എന്നിവര്‍ക്കാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇവരെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടല്‍മാല പുറത്തു ചാടിയ അവസ്ഥയിലാണ് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ണപുരത്തിനു സമീപം കൊവപ്പുറത്താണ് സംഭവം ആഗസ്റ് ആറിന് രാത്രി എട്ടരയോടെയായിരുന്നു സംഭവം.
ഈ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടാന്‍ തുടങ്ങിയിട്ട് കുറെനാളായി. ഈ സംഭവങ്ങളുടെ തുടര്‍ച്ചയാണ് കത്തിക്കുത്തെന്ന് കരുതുന്നു.
കുത്തിയവരെ നന്നായി അറിയാമായിരുന്നിട്ടും പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ കുത്തേറ്റവര്‍ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications