Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍വതീ പുത്തനാറില്‍ രണ്ട് മൃതദേഹങ്ങള്‍

തിരുവനന്തപുരം : ബൈക്ക് യാത്രയ്ക്കിടയില്‍ കാണാതായ രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍ പാര്‍വതീ പുത്തനാറില്‍ നിന്നും കണ്ടെടുത്തു

പങ്കജ് ഹോട്ടലിലെ അക്കൗണ്ടന്റ് തമ്പാനൂര്‍ സ്വദേശി പി. എസ്. ഗോപകുമാര്‍, കരമന സ്വദേശി വി. ഹരിഹരന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പാര്‍വതീ പുത്തനാറില്‍ ചാക്ക- വളളക്കടവ് ഭാഗത്ത് കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇവരെ കാണാതായത്.

ഞായറാഴ്ച രാത്രി ഒരു മണിക്ക് മറ്റ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വേളിയിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. മടക്കയാത്രയില്‍ ഇവരെ ചാക്കയില്‍ ഫ്ലയിംഗ് സ്ക്വാഡ് തടയാന്‍ ശ്രമിച്ചു. നിര്‍ത്താതെ ബൈക്കോടിച്ചു പോയ സംഘത്തില്‍ മരണപ്പെട്ടവരൊഴികെയുളളവരെ ഫ്ലയിംഗ് സ്ക്വാഡ് പിന്തുടര്‍ന്ന് പിടികൂടി.

ചൊവാഴ്ച രാവിലെ ചാക്കയ്ക്കും വളളക്കടവിനും ഇടയ്ക്ക് കരാളിയില്‍ നിന്ന് ഹരിഹരന്റെ മൃതദേഹം കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ബൈക്കും കണ്ടെടുത്തു. ഈ പ്രദേശത്തു നിന്നും ഉദ്ദേശം 400 മീറ്റര്‍ അകലെയാണ് ഗോപകുമാറിന്റെ മൃതദേഹം കിടന്നത്.

കരമനയിലെ പലചരക്ക് വ്യാപാരിയാണ് ഹരിഹരന്‍. പിതാവ് വേലപ്പന്‍ നായര്‍. മാതാവ് ഇന്ദിര. ബിജെപി തിരുവനന്തപുരം ജില്ലാക്കമ്മറ്റിയംഗം അജിത്, മണികണ്ഠന്‍, കുമാരി, രാജേശ്വരി എന്നിവര്‍ സഹോദരങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+