പെണ്‍വാണിഭക്കാരെ വഴിതടയുമെന്ന് ഡിഫി
കൊച്ചി : നീലച്ചിത്ര - പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളെ വഴിതടയുമെന്ന് ഡിവൈഎഫ്ഐ.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി. ശശിധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. കേരളം കണ്ട ഏറ്റവും വലിയ ലൈംഗിക പീഡനക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
നീലച്ചിത്ര നിര്‍മ്മാണത്തിലും പെണ്‍വാണിഭത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ടതിനാലാണ് സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നത്. അന്വേഷണം ഊര്‍ജിതപ്പെടുത്തി പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ശശിധരന്‍ ആവശ്യപ്പെട്ടു.
കൊച്ചിയില്‍ വര്‍ദ്ധിച്ചു വരുന്ന സാമൂഹ്യവിരുദ്ധ ശല്യം അമര്‍ച്ച ചെയ്യാന്‍ ഡിവൈഎഫ്ഐ വാളണ്ടിയര്‍മാര്‍ രംഗത്തിറങ്ങും. രാത്രികാലങ്ങളില്‍ സംഘടനാ പ്രവര്‍ത്തകര്‍ റൂട്ട് മാര്‍ച്ച് നടത്തുമെന്നും ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു.












Click it and Unblock the Notifications