മെഡിക്കല്‍ : റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : പുതുക്കിയ മെഡിക്കല്‍ പ്രവേശന റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചു. ആദ്യത്തെ മൂന്നു റാങ്കുകളില്‍ മാറ്റമില്ല. കൗണ്‍സിലിംഗ് ആഗസ്റ് 17ന് ആരംഭിക്കുമെന്ന് പരീക്ഷാ കമ്മിഷണറേറ്റ് അറിയിച്ചു.
ഹൈക്കോടതി വിധിയനുസരിച്ച് തര്‍ക്കമുളള ചോദ്യങ്ങള്‍ ഒഴിവാക്കിയ ശേഷമുളള റാങ്ക് ലിസ്റാണ് പ്രസിദ്ധീകരിച്ചത്. പ്രവേശനത്തിനുളള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു. പുതുക്കിയ ലിസ്റ് അനുസരിച്ചും ആദ്യ മൂന്ന് റാങ്ക്കള്‍ക്ക് വ്യത്യാസമില്ല.
വിദഗ്ദ്ധ സമിതിയില്‍ അഭിപ്രായവ്യത്യാസമുളളതിനെ തുടര്‍ന്ന് 18 ചോദ്യങ്ങള്‍ ഒഴിവാക്കാനാനും നേരത്തെ ഒഴിവാക്കിയ രണ്ടു ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications