കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലച്ചിത്ര നിര്‍മ്മാണം : മുന്‍ മന്ത്രിയും പ്രതി?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നീലച്ചിത്ര നിര്‍മ്മാണത്തില്‍ പങ്കാളിയാക്കുകയും ചെയ്ത കേസ് കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുയര്‍ത്തും.

ഒരു മുന്‍ കോണ്‍ഗ്രസ് മന്ത്രിയും സിറ്റിംഗ് എംഎല്‍എയും രണ്ടു ക്രിസ്തീയ വൈദികരും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ വലംകൈയായ ഉന്നത കോണ്‍ഗ്രസ് നേതാവാണത്രേ ഈ മുന്‍മന്ത്രി. തൃശൂര്‍ ജില്ലയിലെ ഐ ഗ്രൂപ്പുകാരനായ എംഎല്‍എ പീഡനത്തില്‍ പങ്കാളിയാണെന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു.

കേസ് അന്വേഷിയ്ക്കുന്ന പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം തലസ്ഥാനത്തെ പിആര്‍ഡി ഓഫീസിലെത്തി മുഴുവന്‍ എംഎല്‍എമാരുടെയും ചിത്രം ശേഖരിച്ചു. എംഎല്‍എമാരെ നിരത്തി നിര്‍ത്തി പെണ്‍കുട്ടിയെക്കൊണ്ട് ഒരു തിരിച്ചറിയല്‍ പരേഡ് നടത്തുന്നത് പ്രായോഗികമല്ലാത്തതിനാലാണ് സാമാജികരുടെ ചിത്രങ്ങള്‍ ശേഖരിച്ച് കുട്ടിയെ കാണിക്കുന്നത്.

കേസ് പുറത്തു വന്നതോടെ തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാവരും പരിഭ്രാന്തിയിലാണ്. പ്രത്യേകിച്ച് ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ സംശയത്തിന്റെ മുള്‍മുനയിലാണ്. അഡ്വ. വി.ബലറാം (വടക്കാഞ്ചേരി), ടി. വി. ചന്ദ്രമോഹന്‍ (കുന്ദംകുളം), തേറമ്പില്‍ രാമകൃഷ്ണന്‍ (തൃശൂര്‍), ടി. യു. രാധാകൃഷ്ണന്‍ (മാള), ടി. എന്‍. പ്രതാപന്‍ (നാട്ടിക) എന്നിവരാണ് തൃശൂര്‍ ജില്ലയിലെ ഐ ഗ്രൂപ്പ് എംഎല്‍എമാര്‍.

കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന മട്ടാഞ്ചേരി സ്വദേശിയായ പാതിരിയെ പൊലീസ് ചോദ്യം ചെയ്തു. മട്ടാഞ്ചേരിയില്‍ പളളിയുടെ നിയന്ത്രണത്തിലുളള ആണ്‍കുട്ടികളുടെ ഹോസ്റലിന്റെ ചുമതലക്കാരനാണ് ഈ പാതിരി.

ഇദ്ദേഹത്തിന്റെ മുറിയില്‍ നിന്നും ഒട്ടേറ നീലക്കാസറ്റുകളും അശ്ലീല സിഡികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മറ്റൊരു പാതിരി കോട്ടയം സ്വദേശിയാണ്.

മുന്‍ മന്ത്രിയെയും എംഎല്‍എയെയും കോട്ടയം പാതിരിയെയും പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X