വ്യാജരേഖയ്ക്കു പിന്നില്‍ ശോഭനാ ജോര്‍ജ്?
തിരുവനന്തപുരം : ഹവാലക്കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ. വി. തോമസിനെതിരെ വ്യാജരേഖ ചമച്ചതിനു പിന്നില്‍ ശോഭനാ ജോര്‍ജ്?
രേഖയുടെ ഉറവിടം സംബന്ധിച്ച് സൂര്യാ ടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാരെയും തനിനിറം സായാഹ്ന പത്രത്തിന്റെ ലേഖകനായ ജയചന്ദ്രനെയും ചോദ്യം ചെയ്ത പൊലീസ് അധികാരികള്‍ വിരല്‍ ചൂണ്ടുന്നത് ഐ ഗ്രൂപ്പ് നേതാവായ ശോഭനാ ജോര്‍ജിനെതിരെയാണ്. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുന്ന കണ്ടെത്തലാണ് ഇത്.
രേഖയുടെ ഉറവിടം സംബന്ധിച്ച് തനിനിറത്തിന്റെ ജയചന്ദ്രനെ ചോദ്യം ചെയ്തതും ശോഭനാ ജോര്‍ജിന് ഈ കേസില്‍ പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. തനിനിറം സാഹാഹ്നപത്രത്തിന്റെ പ്രധാന ഓഹരിയുടമയാണ് ശോഭന ജോര്ജെന്നറിയുന്നു. വ്യജ രേഖ ചമച്ച് അത് പ്രസിദ്ധീകരിയ്ക്കാനായി ജയചന്ദ്രനെ ഉപയോഗിച്ചതായാണ് പോലീസ് കരുതുന്നത്.
ആഗസ്റ് ആറ് ചൊവാഴ്ച ക്രൈം ബ്രാഞ്ച് സൂര്യ ടി വി ലേഖകന്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ചയാണ് ചോദ്യം ചെയ്യാനായി ജയചന്ദ്രനെ കസ്റഡിയിലെടുത്തത്. അനില്‍ നമ്പ്യാരില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയചന്ദ്രനെ ക്രൈം ബ്രാഞ്ച് കസ്റഡിയിലെടുത്തതെന്നാണ് കരുതുന്നത്.
ശോഭനാ ജോര്‍ജാണ് രേഖയുടെ പിന്നില്‍ എന്ന സംശയം ബലപ്പെട്ടതോടെ കോണ്‍ഗ്രസിനകത്ത് വീണ്ടും ഗ്രൂപ്പു യുദ്ധം രൂക്ഷമാകും. ഐ ഗ്രൂപ്പില്‍ തന്നെ ഇത് വന്‍ പൊട്ടിത്തെറിയ്ക്ക് വഴിവയ്ക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ ഗ്രൂപ്പു രാഷ്ട്രീയത്തില്‍ ആടിക്കളിയ്ക്കുന്ന കെ. വി. തോമസിനെ ഒതുക്കാന്‍ ഐ ഗ്രൂപ്പ് മെനഞ്ഞെടുത്തതാണ് ഹവാല രേഖയെന്ന് അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു.
എന്നാല്‍ വ്യാജരേഖയുമായി യാതൊരു ബന്ധവുമില്ലെന്നും ഈ ആരോപണം രാഷ്ട്രീയ ഗൂഡാലോചനയുടെ ഫലമാണെന്നുമാണ് ശോഭനാ ജോര്‍ജുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ഏതായാലും വരുംദിനങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുമെന്നാണ് സൂചന.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications