ടാറ്റ - സര്‍ക്കാര്‍ ഭൂമി വേര്‍തിരിക്കണം : വിഎസ്
തിരുവനന്തപുരം : മൂന്നാറിലും പരിസരത്തും ടാറ്റായുടെയും സര്‍ക്കാരിന്റെയും ഭൂമി അളന്നു തിരിക്കണമെന്ന് പ്രതിപക്ഷ നേതാവ്.
75,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ടാറ്റ കയ്യേറിയെന്ന തന്റെ ആരോപണം സത്യമല്ലെന്ന കമ്പനി മാനേജ്മെന്റിന്റെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു വിഎസ്.
1971ലെ കോടതി വിധിയനുസരിച്ച് 58,000 ഏക്കര്‍ ഭുമിയിലാണ് ടാറ്റയ്ക്ക് അവകാശമുളളത്. ഇതില്‍ കൂടുതല്‍ കമ്പനി കയ്യേറിയിട്ടുണ്ടെന്ന് വിവിധ നിയമസഭാ കമ്മിറ്റികള്‍ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്.
പളളിവാസല്‍ പദ്ധതിയ്ക്കു സമീപമുളള ടാറ്റ ഭൂമി കയ്യേറിയെന്ന ്കോടതിയും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് വിഎസ് മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications