കശ്മീരില്‍ നാല് പേരെ വെടിവെച്ചുകൊന്നു
ജമ്മു: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ പത്രാഡ ഗ്രാമത്തിലെ ഒരു കുടുംബത്തിലെ നാല് പേരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു.
ആഗസ്ത് ഏഴ് ബുധനാഴ്ച രാത്രിയാണ് സംഭവം. ആക്രമണത്തിന് ശേഷം തീവ്രവാദികള്‍ ഓടിമറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളില്‍ രാജൗരിയില്‍ നടക്കുന്ന മൂന്നാമത്തെ തീവ്രവാദി ആക്രമണമാണിത.് ആഗസ്ത് അഞ്ചിന് ഒരു മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ജൂലായ് 23ന് ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications