വൈകോയുടെ വീട്ടില്‍ റെയ്ഡ്
ചെന്നൈ: എം ഡി എം കെ നേതാവ് വൈകോയുടെ ചെന്നൈയിലും ദില്ലിയിലുമുള്ളവീടുകളിലും ചെന്നൈയിലെ പാര്‍ട്ടി ഓഫീസിലും തമിഴ്നാട് പൊലീസ് റെയ്ഡ് നടത്തി.
എല്‍ ടി ടി ഇയുമായി വൈകോയ്ക്കുള്ള ബന്ധത്തിന് തെളിവുകള്‍ കണ്ടെത്താനാണ് റെയ്ഡ് നടത്തിയത്.
ചെന്നൈയില്‍ ആഗസ്ത് എട്ട് വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് റെയ്ഡ് തുടങ്ങിയത്. വൈക്കോയുടെ ചില കൂട്ടാളികളുടെയും വീടുകളില്‍ റെയ്ഡുണ്ടായി.
ചെന്നൈയില്‍ നിന്നെത്തിയ തമിഴ്നാട് പൊലീസ് സംഘമാണ് ദില്ലിയില്‍ റെയ്ഡ് നടത്തിയത്.
പോട്ട അനുസരിച്ച് അറസ്റിലായ വൈകോയുടെയും മറ്റ് ആറ് പേരുടെയും റിമാന്റ് സപ്തംബര്‍ നാല് വരെ കഴിഞ്ഞ ദിവസം കോടതി നീട്ടിയിരുന്നു. തിരുമംഗലത്തുവെച്ച് എല്‍ ടി ടി ഇ അനുകൂല പ്രസംഗം നടത്തിയതിന്റെ പേരില്‍ പോട്ടോ പ്രകാരം ജൂലായ് 11നാണ് വൈകോയെ അറസ്റ് ചെയ്തത്.












Click it and Unblock the Notifications