എഡിബി സംഘത്തെ ഡി വൈ എഫ് ഐ തടഞ്ഞു
കോഴിക്കോട് : ചേരി പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയ ഏഷ്യന്‍ ഡവലപ്പ്മെന്റ് ബാങ്ക് സംഘത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വഴി തടഞ്ഞു.
ചേരി പ്രദേശം സന്ദര്‍ശിക്കാന്‍ പുറപ്പെട്ട സംഘത്തെ കോഴിക്കോട് ടാജ് ഹോട്ടലിനു മുന്നില്‍ വച്ചാണ് തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ഒരു വനിതയടങ്ങുന്ന നാലംഗ എഡിബി സംഘം നടുറോഡില്‍ അകപ്പെട്ടു.
പൊലീസ് എത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റു ചെയ്ത് നീക്കിയെങ്കിലും ചേരി സന്ദര്‍ശിക്കാതെ സംഘം ഹോട്ടലിലേയ്ക്ക് മടങ്ങി. കേരളത്തെ വിഴുങ്ങാനെത്തിയ സാമ്രാജ്യത്ത്വ ഭീകരരാണ് എഡിബിയെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ വഴി തടഞ്ഞത്.












Click it and Unblock the Notifications