ഗ്യാസ് സ്റേഷനുകള്‍ കേരളത്തില്‍ ഉടന്‍
കോഴിക്കോട്: വാഹനങ്ങളില്‍ ദ്രവ പ്രകൃതി വാതകം ഇന്ധനമായി നിറച്ചുകൊടുക്കുന്ന എല്‍ പി ജി ഡി സ്പെന്‍സിംഗ് സ്റേഷനുകള്‍ കേരളത്തില്‍ ആരംഭിക്കും.
ഐ സി ഫ്യൂവല്‍സ് ലിമിറ്റഡാണ് കേരളത്തില്‍ ഗ്യാസ് സ്റേഷനുകള്‍ കേരളത്തില്‍ തുടങ്ങുന്നത്. ആദ്യത്തെ ഗ്യാസ് സ്റേഷന്‍ കോഴിക്കോട്ടെ ചെറുവണ്ണൂരില്‍ തുടങ്ങുമെന്ന് ഐ സി ഫ്യൂവല്‍സ് ചെയര്‍മാന്‍ കെ. എ. ജോസഫ്, മാനേജിംഗ് ഡയറക്ടര്‍ ബാലു, ടെക്നിക്കല്‍ ഡയറക്ടര്‍ ഹരീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പെട്രോള്‍ പമ്പുകളില്‍ നിന്നും പെട്രോളോ ഡീസലോ നിറച്ചു കൊടുക്കുന്നതു പോലെ ദ്രവീകൃത പ്രകൃതി വാതകം ഗ്യാസ് സ്റേഷനുകളില്‍ നിന്ന് നിറച്ചുകൊടുക്കും.
പെട്രോളിനേക്കാളും ചെലവ് കുറഞ്ഞതാണ് പ്രകൃതി വാതകം. പെട്രോള്‍ വാഹനങ്ങള്‍ക്ക് ഒരു കിലോ മീറ്റര്‍ ഓടിക്കാന്‍ മൂന്ന് രൂപ ചെലവ് വരുമ്പോള്‍ ഓട്ടോഗ്യാസ് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് കിലോ മീറ്ററിന് 1.20 പൈസ മാത്രമേ ചെലവ് വരൂ.
സ്വകാര്യ മേഖലയില്‍ ഗ്യാസ് സ്റേഷന്‍ തുറക്കാന്‍ ആദ്യമായി അനുമതി ലഭിച്ചത് തങ്ങള്‍ക്കാണെന്ന് അവര്‍ പറഞ്ഞു. മുംബൈ, ദില്ലി, അഹമ്മദാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ വന്‍നഗരങ്ങളില്‍ ഗ്യാസ് സ്റേഷനുകള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാം പൊതുമേഖലയിലുള്ള എണ്ണക്കമ്പനികളുടെ കീഴിലാണ്.
സബ്സിഡിയുള്ള ഗ്യാസ് സിലിണ്ടറുകളേക്കാള്‍ ചെലവ് കുറഞ്ഞ വിധം ഭാവിയില്‍ ഗ്യാസ് സ്റേഷനുകളില്‍ നിന്ന് ഗ്യാസ് നിറക്കാനാവുമെന്ന് അവര്‍ പറഞ്ഞു.












Click it and Unblock the Notifications