ആയൂര്‍വേദ വെബ്സൈറ്റിന് രൂപം നല്‍കുന്നു
തിരുവനന്തപുരം : ആയൂര്‍വേദത്തിലെ സമസ്ത വിവരങ്ങളും ഉള്‍ക്കൊളളിക്കുന്ന വെബ്സൈറ്റ് വികസിപ്പിക്കുന്നു.
കൊച്ചിയില്‍ നടക്കുന്ന ലോക ആയൂര്‍വേദ കോണ്‍ഗ്രസിനോട് അനുബന്ധിച്ചാണ് വെബ്സൈറ്റ് വികസിപ്പിക്കുന്നത്. ആയൂര്‍വേദത്തിലെ സമസ്ത വിവരങ്ങളും ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 50 സിഡികള്‍ വെബ്സെര്‍വറില്‍ ശേഖരിച്ചാണ് സൈറ്റ് നിര്‍മ്മിക്കുന്നത്.
ആയൂര്‍വേദവും മറ്റു പരമ്പരാഗത ചികിത്സാവിധികളും പാക്കേജില്‍ സംയോജിപ്പിക്കുമെന്ന് ആയൂര്‍വേദ കോണ്‍ഗ്രസിന്റെ സെക്രട്ടറി ഡോ. പി. ശങ്കരന്‍ കുട്ടി അറിയിച്ചു. ഇന്റര്‍നെറ്റ് വഴി ഈ വിവരങ്ങള്‍ ലോകമെമ്പാടും പരക്കും. ആയൂര്‍വേദത്തിലെ എല്ലാ ചികിത്സാവിധികളെക്കുറിച്ചും സൈറ്റില്‍ പ്രതിപാദിക്കും.
സുഖചികിത്സ, ലൈംഗിക ശേഷി പുഷ്ടിപ്പെടുത്തല്‍, ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കല്‍, പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കല്‍, ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ എന്നീ മേഖലകളില്‍ ആയൂര്‍വേദ കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് ഡോ. ശങ്കരന്‍കുട്ടി അറിയിച്ചു.
എയിഡ്സ് പോലുളള മാരകരോഗങ്ങളുടെ പ്രതിവിധിയും കോണ്‍ഗ്രസ് വിശദമായി പരിശോധിയ്ക്കും. കേന്ദ്ര ആരോഗ്യ വകുപ്പും സ്വദേശി ശാസ്ത്ര പ്രസ്ഥാനവും സംയുക്തമായാണ് ആയൂര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications