സംഭാവന സംഘടിപ്പിക്കാന്‍ ഗണേശ് കേമന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആശ്വാസ നിധിയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിച്ച മന്ത്രിയെന്ന ബഹുമതി ഗതാഗത മന്ത്രി കെ. ബി. ഗണേശ് കുമാറിന്.
ഈയിടെ ഒരു ജ്വല്ലറി ഉദ്ഘാടനം ചെയ്യാന്‍ പോയ ഗണേശ് കുമാര്‍ ജ്വല്ലറിയുടമയെ കൊണ്ട് മുഖ്യമന്ത്രിയുടെ ആശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപയാണ് സംഭാവന ചെയ്യിപ്പിച്ചത്. മറ്റ് മന്ത്രിമാരും ഇതേ രീതി സ്വീകരിയ്ക്കണമെന്നാണ് ഗണേശിന്റെ നിലപാട്.
ഔദ്യോഗിക ചെലവുകള്‍ക്ക് ഏറ്റവും കുറച് മാത്രം പണം വിനിയോഗിച്ച മന്ത്രിമാരിലൊരാള്‍ കൂടിയാണ് ഗണേഷ് കുമാര്‍. വിമാന യാത്രയിനത്തിലും ടെലഫോണ്‍ വിളിച്ചഇനത്തിലും ഗണേശ് കുറച്ചു തുകമാത്രമേ ചെലവാക്കിയിട്ടുള്ളൂ.
കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ചെലവുചുരുക്കല്‍ പദ്ധതി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കുകയാണ് ഗണേശ്. മന്ത്രി ആയ ശേഷം ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിയ്ക്കുന്നതില്‍ നിന്ന് കിട്ടുന്ന പണവും ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുകയാണ്.


Click it and Unblock the Notifications