വൈദ്യുതി ബോര്‍ഡിനെ രക്ഷിക്കണം: മന്ത്രി
കൊച്ചി: വ്യവസായരംഗത്തെ രക്ഷിക്കണമെന്ന് പറയുന്നവര്‍ ആദ്യം വൈദ്യുതി ബോര്‍ഡിനെ രക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കടവൂര്‍ ശിവദാസന്‍.
ആഗസ്ത് എട്ട് വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന ഊര്‍ജസംരക്ഷണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ വ്യവസായങ്ങളുടെയും അടിസ്ഥാനം വൈദ്യുതിയാണ്. അതുകൊണ്ടുതന്നെ ആദ്യം വൈദ്യുതി മേഖലയെ രക്ഷിക്കുന്നതിനെ കുറിച്ചാണ് എല്ലാവരും ആലോചിക്കേ ണ്ടത്.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ അതേ കുറിച്ച് താനൊന്നും പറയുന്നില്ലെന്ന് കടവൂര്‍ പറഞ്ഞു.
വൈദ്യുതി വകുപ്പും വ്യവസായ വകുപ്പും തമ്മില്‍ തര്‍ക്കമില്ല. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും.












Click it and Unblock the Notifications