48 മണിക്കൂറിനുള്ളില്‍ ടെലഫോണ്‍
കണ്ണൂര്‍: ഒരു ഫോണ്‍ കോള്‍ മാത്രം മതി, 48 മണിക്കൂറിനുള്ളില്‍ ടെലഫോണ്‍ കണക്ഷന്‍ തയ്യാര്‍.
കണ്ണൂര്‍ സെക്കന്ററി സ്വിച്ചിംഗ് ഏരിയക്ക് കീഴില്‍ വരുന്ന തലശേരി ബസ് സ്റാന്റ് പരിസരങ്ങളിലും ചാലിലുമാണ് 48 മണിക്കൂറിനുള്ളില്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്. ആഗസ്ത് 16 മുതലാണ് ഇത്.
ടെലഫോണ്‍ കണക്ഷന് വേണ്ടി ബന്ധപ്പെടേണ്ട ടെലഫോണ്‍ നമ്പര്‍ ആഗസ്ത് 16ന് അറിയിക്കുമെന്ന് ബി എസ് എന്‍ എല്‍ ജനറല്‍ മാനേജര്‍ എല്‍. അനന്തറാം പറഞ്ഞു.
6000 ലൈന്‍ ശേഷിയുളള ഒരു പുതിയ എക്സ്ചേഞ്ച് തളിപ്പറമ്പില്‍ തുടങ്ങും. കാസര്‍കോട് ജില്ലയിലെ പടന്നയില്‍ 1000 ലൈന്‍ ശേഷിയുള്ള പുതിയ എക്സ്ചേഞ്ച് ആഗസ്ത് രണ്ട് വെള്ളിയാഴ്ച തുടങ്ങി.
കണ്ണൂര്‍ സെക്കന്ററി സ്വിച്ചിംഗ് ഏരിയക്കകത്ത് ജൂലായില്‍ 37 ലക്ഷം രൂപയുടെ ടെലഫോണ്‍ കാര്‍ഡുകള്‍ വിറ്റതായി അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications