കണ്ണൂര്‍ വൈദ്യുത പദ്ധതിയ്ക്ക് അംഗീകാരം
തിരുവനന്തപുരം: കണ്ണൂര്‍ വൈദ്യുത പദ്ധതിയ്ക്ക് അംഗീകാരം നല്‍കാന്‍ ആഗസ്ത് ഏഴ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എന്‍റോണിന് പകരം എല്‍പാസോ ഉള്‍പ്പെടെയുള്ള വിദേശ പങ്കാളികളെ കണ്ടെത്താനും ഇതിനുള്ള സമയം നീട്ടികൊടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായായിരിക്കും വിദേശ പങ്കാളിയെ തീരുമാനിക്കുന്നത്.
ദ്രവീകൃത പ്രകൃതിവാതകമായിരിക്കും കണ്ണൂര്‍ വൈദ്യുത നിലയത്തില്‍ ഉപയോഗിക്കുക. 513 മെഗാവാട്ടാണ് നിലയത്തിന്റെ ശേഷി. ദ്രവീകൃത പ്രകൃതിവാതക ടെര്‍മിനല്‍ 2005ഓടെ നിലവില്‍ വരും. യൂണിറ്റിന് രണ്ടര രൂപാ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാവും.












Click it and Unblock the Notifications