കേരള യൂണി. ലൈബ്രറിയില്‍ ഇന്റര്‍നെറ്റ്
തിരുവനന്തപുരം : യൂണിവേഴ്സിറ്റി ലൈബ്രറിയിലെ ഇന്റര്‍നെറ്റ് ബ്രൗസിംഗ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നു.
ലൈബ്രറി അംഗങ്ങളുടെ ദീര്‍ഘകാലമായുളള ആവശ്യമായിരുന്നു ഇവിടെയൊരു ഇന്റര്‍നെറ്റ് ബ്രൗസിംഗ് സെന്റര്‍. ഇആര്‍ ആന്റ് ഡിസി, സംസ്ഥാന ഐടി മിഷന്‍ എന്നിവയുടെ സഹായത്തോടെയാണ് ബ്രൗസിംഗ് സെന്റര്‍ പണി കഴിപ്പിച്ചത്.
ഏഷ്യാനെറ്റ് കേബിളിന്റെ 16 കെബിപിഎസ് നെറ്റ് കണക്ഷനാണ് ഉപയോഗിക്കുന്നത്. വിദ്യാര്‍ത്ഥികളായ ലൈബ്രറി അംഗങ്ങള്‍ക്ക് 20 രൂപയും മറ്റുളളവര്‍ക്ക് 30 രൂപയും മണിക്കൂറിന് ഈടാക്കും. ഒരു പ്രിന്ററും ഉടന്‍ സ്ഥാപിക്കും.
നെറ്റില്‍ നിന്നും ആവശ്യമുളള വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കായി ഫ്ലോപ്പി വാങ്ങാമെന്ന് ഡെപ്യൂട്ടി ലൈബ്രേറിയന്റെ ചുമതലയുളള എന്‍. പരമേശ്വരന്‍ അറിയിച്ചു. ആഡിയോ വിഷ്വല്‍ സൗകര്യങ്ങളും കാലക്രമത്തില്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
അശ്ലീല സൈറ്റുകള്‍ സെന്ററില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ആവശ്യമെന്നു കണ്ടാല്‍ രാത്രി എട്ടു മണിക്കു ശേഷവും സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.
എട്ടു ലക്ഷം രൂപ ചെലവിട്ട് 20 കമ്പ്യൂട്ടറുകളുളള ബ്രൗസിംഗ് സെന്ററാണ് പണി കഴിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 12 ലക്ഷം രൂപ ചെലവിട്ടിട്ടും 10 ബ്രൗസിംഗ് ടെര്‍മിനലുകളേ സ്ഥാപിക്കാനായിട്ടുളളൂ.












Click it and Unblock the Notifications