Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടി സൂപ്പര്‍ മുഖ്യമന്ത്രിയാവേണ്ട

തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയിലെ സൂപ്പര്‍ മുഖ്യമന്ത്രി ചമയാന്‍ മന്ത്രി കുഞ്ഞാലിക്കുട്ടി ശ്രമിക്കുകയാണെന്ന് വൈദ്യുതി ബോര്‍ഡിലെ പത്മജയുടെ യൂണിയന്‍.

തന്റെ വകുപ്പിലെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നാണ് യൂണിയന്‍ വ്യവസായ മന്ത്രിക്കുന്ന നല്‍കുന്ന ഉപദേശം. കുഞ്ഞാലിക്കുട്ടിയെ സൂപ്പര്‍ മുഖ്യമന്ത്രി ചമയാന്‍ അനുവദിക്കരുതെന്ന് എ. കെ. ആന്റണിയോടും കെഎസ്ഇബി എംപ്ലോയീസ് യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവല്‍ക്കരണമെന്ന വ്യവസായ മന്ത്രിയുടെ നിലപാടിനു പിന്നില്‍ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് യൂണിയന്‍ ആരോപിച്ചു. ബോര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ മലബാര്‍ മേഖലയിലെ വൈദ്യുതി വിതരണം ഗള്‍ഫിലുളള തന്റെ ഇഷ്ടക്കാരെ ഏല്‍പ്പിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം. ഇതിനു വേണ്ടിയുളള അണിയറ പ്രവര്‍ത്തനങ്ങളാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നത്.

വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന മന്ത്രി കടവൂര്‍ ശിവദാസന് എല്ലാ പിന്തുണയും നല്‍കുമെന്ന് യൂണിയന്‍ വ്യക്തമാക്കി. വൈദ്യുതി ബോര്‍ഡിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നു നടിക്കുന്ന വ്യവസായ മന്ത്രി ആദ്യം ചെയ്യേണ്ടത് വ്യവസായ സ്ഥാപനങ്ങളുടെ 450 കോടിയിലേറെ വരുന്ന കുടിശിഖ അടച്ചു തീര്‍ക്കുകയാണ് വേണ്ടതെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+