വ്യാജ രേഖ : പോളിഗ്രാഫ് ടെസ്റിന് നീക്കം
തിരുവനന്തപുരം : ടൂറിസം മന്ത്രി കെ. വി. തോമസിനെതിരെ വ്യാജ രേഖ ചമച്ച കേസില്‍ സംശയിക്കപ്പെടുന്നവരെ പോളിഗ്രാഫ് ടെസ്റിനു വിധേയമാക്കുന്നു. കളളം പറയുന്നവരെ തിരിച്ചറിയാനുളളതാണ് പോളിഗ്രാഫ് ടെസ്റ്.
കേസിന്റെ ഗൗരവം പരിഗണിച്ചാണ് സംശയിക്കുന്നവരെ പോളിഗ്രാഫ് ടെസ്റിന് വിധേയമാക്കുന്നത്. വരുന്ന രണ്ടു ദിവസത്തിനുളളില്‍ പരിശോധന നടത്തും. ഇതോടെ പരസ്പര വിരുദ്ധമായ മൊഴികളുടെ സത്യാവസ്ഥ പുറത്തു വരുമെന്ന് പ്രത്യേക അന്വേഷണ സംഘം കരുതുന്നു.
ടെസ്റിന് വിധേയരാക്കപ്പെടുന്നവരുടെ ശാരീരിക നിലകളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പഠിച്ചാണ് അയാള്‍ പറയുന്നത് സത്യമോ കളളമോ എന്ന് കണ്ടെത്തുന്നത്. പ്രത്യേക രീതിയിലുളള ഒരു കസേരയിലിരുത്തി പ്രതികളെ ചോദ്യം ചെയ്യുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴുളള രക്തസമ്മര്‍ദ്ദം, ശ്വാസ നില എന്നിവ പ്രത്യേക ഉപകരണത്തിലൂടെ കണ്ടെത്തുന്നു. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയുടെ വിരല്‍തുമ്പിലും നെഞ്ചിലും പ്രധാന പോളിഗ്രാഫ് യന്ത്രത്തില്‍ നിന്നുളള സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കും.
പോളിഗ്രാഫ് ടെസ്റിന്റെ ഫലം കോടതികള്‍ തെളിവായി അംഗീകരിച്ചിട്ടില്ല. എന്നാല്‍ പ്രാധന തെളിവിന് സഹായകരമായ സൂചന എന്ന നിലയില്‍ കോടതികള്‍ പോളിഗ്രാഫ് ഫലം അംഗീകരിക്കുന്നു. പോളിഗ്രാഫ് പരിശോധനയ്ക്കുളള പരിശീലനം അടുത്തിടെയാണ് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.












Click it and Unblock the Notifications