ചാര്‍ജ് വര്‍ദ്ധന ഗുണകരമല്ലെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം : ഇന്നത്തെ സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധന താങ്ങാന്‍ വ്യവസായ മേഖലയ്ക്ക് കഴിയില്ലെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി.
നിരക്ക് വര്‍ദ്ധന സംബന്ധിച്ച് വൈദ്യുതി- വ്യവസായ വകുപ്പുകള്‍ തമ്മിലുളള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കുറഞ്ഞ നിരക്കില്‍ വ്യവസായങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഇത് അടിയറ വയ്ക്കാന്‍ അനുവദിക്കില്ല. നിരക്കു വര്‍ദ്ധനയില്ലാതെ ബോര്‍ഡിന്റെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് വ്യവസായ മന്ത്രി പറഞ്ഞു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കമില്ല. ഈ ആരോപണമുയര്‍ത്തി ആഗോള നിക്ഷേപ സമ്മേളനം തടയാനുളള ശ്രമത്തില്‍ നിന്നും ഡിവൈഎഫ്ഐ പിന്മാറണമെന്ന് കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചു. യുവാക്കളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ താന്‍ അവരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications