മന്ത്രിയുടെ സ്വകാര്യ യാത്ര അന്വേഷിക്കണം : കോടതി
കോഴിക്കോട് : സര്‍ക്കാര്‍ മുദ്ര ഉപയോഗിച്ച് ആരോഗ്യ മന്ത്രി പി. ശങ്കരന്‍ സ്വകാര്യ കാറില്‍ യാത്ര ചെയ്ത സംഭവം വിജിലന്‍സ് അന്വേഷിയ്ക്കണമെന്ന് കോടതി.
വൃക്ക തട്ടിപ്പു നടക്കുന്നതായി ആരോപിക്കപ്പെടുന്ന കോഴിക്കോട്ടെ നാഷണല്‍ ആശുപത്രിയുടെ ഉടമ ഡോ. മൊയ്തുവിന്റെ വിദേശ കാറിലാണ് കോഴിക്കോട്ടെത്തിയാല്‍ ആരോഗ്യമന്ത്രി സ്ഥിരമായി യാത്ര ചെയ്യുന്നത് എന്നാണ് ആരോപണം. സ്വകാര്യ കാറില്‍ ഔദ്യോഗിക മുദ്ര പതിച്ച് മന്ത്രി യാത്ര ചെയ്യുന്നത് വിവാദമായിരുന്നു. ഇതേക്കുറിച്ച് സിപിഐ (എം. എല്‍, റെഡ് ഫ്ലാഗ്) നേതാവ് കെ. പി. കുഞ്ഞിക്കണ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
സ്വകാര്യ കാറില്‍ മന്ത്രി ഔദ്യോഗിക മുദ്ര പതിപ്പിച്ച് യാത്ര ചെയ്യുന്നത് അഴിമതി നിരോധന നിയമ പ്രകാരം കുറ്റകരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications