Get Updates
Get notified of breaking news, exclusive insights, and must-see stories!

തനിക്കൊരു മനസറിവുമില്ലെന്ന് ശോഭന

തിരുവനന്തപുരം : മന്ത്രി തോമസിനെതിരെ ചമയ്ക്കപ്പെട്ട വ്യാജരേഖയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ ശോഭനാ ജോര്‍ജ്.

സൂര്യാ ടിവി ബ്യൂറോ ചീഫ് അനില്‍ നമ്പ്യാരോട് അപൂര്‍വമായി മാത്രമേ സംസാരിച്ചിട്ടുളളൂ. അതു തന്നെ ദൃശ്യമാധ്യമങ്ങളെ നിയമസഭയില്‍ നിന്നും വിലക്കിയതിനെ സംബന്ധിച്ചായിരുന്നു ശോഭന വ്യക്തമാക്കി.

എന്നാല്‍ തനിനിറം ലേഖകന്‍ ജയചന്ദ്രനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് അവര്‍ സമ്മതിച്ചു. വ്യാജ രേഖയുമായി ബന്ധപ്പെടുത്തി ജയചന്ദ്രനെയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

സൂര്യ സംപ്രേക്ഷണം ചെയ്ത രേഖയുമായി തന്നെ ബന്ധപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ ആദ്യം വന്നപ്പോള്‍ താന്‍ അവഗണിക്കുകയായിരുന്നു. പൊലീസിനെ നഖശിഖാന്തം ആക്രമിച്ചുളള തന്റെ നിയമസഭാ പ്രസംഗത്തിനു ശേഷം താനാണ് രേഖയ്ക്കു പിന്നിലെന്ന അഭ്യൂഹം ശക്തിപ്പെട്ടു. എന്നാല്‍ ഈ രേഖയുടെ ഉല്‍ഭവത്തില്‍ തനിക്കൊരു മനസറിവുമില്ലെന്ന് ശോഭന ആണയിട്ടു പറയുന്നു. അതിനിടെ വ്യാജ രേഖയുടെ ഉറവിടം സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് വ്യക്തമായ വിവരം ലഭിച്ചതായി അറിയുന്നു. അനില്‍ നമ്പ്യാര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിനങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ നടന്നേയ്ക്കും.

അനില്‍ നമ്പ്യാരെയും ജയചന്ദ്രനെയും വെവേറെയും കൂട്ടായും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഡിവൈഎസ്പിയാണെന്ന് സ്വയം വെളിപ്പെടുത്തി ഒരാള്‍ ഫോണിലൂടെ ബന്ധപ്പെട്ടാണ് തനിക്ക് രേഖ കൈമാറിയതെന്ന് നമ്പ്യാര്‍ വ്യക്തമാക്കി. ഈ ശബ്ദം ഇനി ഫോണിലൂടെ കേട്ടാലും തനിക്ക് തിരിച്ചറിയാമെന്ന് അനില്‍ നമ്പ്യാര്‍ പറഞ്ഞു.

തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ജയചന്ദ്രനോട് പിന്നീട് സംഘം ഫോണിലൂടെ അനില്‍ നമ്പ്യാരോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ടെലിഫോണ്‍ സംഭാഷണത്തിനു ശേഷം ഡിവൈഎസ്പിയുടെ ശബ്ദം അനില്‍ നമ്പ്യാര്‍ തിരിച്ചറിഞ്ഞു. ഇതില്‍ നിന്നാണ് രേഖയുടെ ഉറവിടം സംബന്ധിച്ച് ജയചന്ദ്രന് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടത്.

ജയചന്ദ്രനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ശോഭനാ ജോര്‍ജ് സമ്മതിച്ചിട്ടുണ്ട്. തനിനിറം പത്രത്തിന്റെ ഓഹരികളില്‍ നല്ലൊരു പങ്കും ശോഭനയ്ക്കുണ്ടെന്നതും രഹസ്യമല്ല. ഈ സാഹചര്യത്തിലാണ് വ്യാജരേഖയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന വാര്‍ത്തയ്ക്ക് ശക്തിപ്രാപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+