വ്യാജരേഖ ചമച്ചത് കൂട്ടായി: കെ വി തോമസ്
കൊച്ചി: ഹവാല കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ശോഭനാ ജോര്‍ജ് മാത്രമല്ലെന്ന് ടൂറിസം മന്ത്രി കെ.വി. തോമസ്.
ഇത് കൊണ്ട് സത്യം മുഴുവന്‍ പുറത്ത് വന്നെന്ന് കരുതുന്നില്ല. മറ്റാരോ കൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. വ്യാജരേഖ ചമച്ച് എം.എല്‍.എയ്ക്ക് നല്‍കിയത് ആരാണെന്ന് ഉടന്‍ വ്യക്തമാകും. ഐ ഗ്രുപ്പിലെ തന്നെ മറ്റാരെങ്കിലും ഇതിനു പിന്നിലുണ്ടെങ്കില്‍ അതും കണ്ടെത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത തനിനിറം ലേഖകന്‍ ജയചന്ദ്രനും ഇക്കാര്യത്തില്‍ അറിവുണ്ടാകണം. എം.എല്‍.എയ്ക്ക് തനിനിറം ദിനപ്പത്രവുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവരെ കണ്ടെത്തിയാല്‍ സൂര്യ ടിവിക്കെതിരെയുള്ള മാനനഷ്ടക്കെസ് പിന്‍വലിക്കും. സൂര്യ ടിവി ഇതിനായി ക്ഷമാപണം നടത്തണമെന്നുമാത്രം- മന്ത്രി പറഞ്ഞു.
കേസന്വേഷണത്തിന് വിവരം നല്‍കിയ സൂര്യ ടി വി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാരെ മാപ്പ് സാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം.












Click it and Unblock the Notifications