കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്‍ നഴ്സാവാനുളള പരീക്ഷ കൊച്ചിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: യു എസിലേക്കും കാനഡയിലേക്കും നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് കമ്മിഷന്‍ ഒണ്‍ ഗ്രാജുവേറ്റ്സ് ഒഫ് ഫോറിന്‍ നഴ്സിംഗ് സ്കൂള്‍സ് നടത്തുന്ന പരീക്ഷ അടുത്ത വര്‍ഷം മുതല്‍ കൊച്ചിയിലും നടത്തും.

കമ്മിഷന്‍ ഒണ്‍ ഗ്രാജുവേറ്റ്സ് ഒഫ് ഫോറിന്‍ നഴ്സിംഗ് സ്കൂള്‍സിന്റെ ഇന്ത്യയിലെ രണ്ടാമത്തെ പരീക്ഷാ കേന്ദ്രമാണ് കൊച്ചി. മറ്റൊരു കേന്ദ്രം ബാംഗ്ലൂരാണ്.

കേരളത്തില്‍ രണ്ട് ദിവസം സന്ദര്‍ശനം നടത്തിയ കമ്മിഷന്‍ തലവന്‍ ബാര്‍ബാറ നിക്കോള്‍സ് കൊച്ചി പരീക്ഷാകേന്ദ്രമാക്കുന്നതിന് അനുമതി നല്‍കി.

പരീക്ഷയെഴുതുന്നവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ചാലക്കുടിയില്‍ ഒരു ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2001 സപ്തംബര്‍ മുതല്‍ ഇന്‍സ്റിറ്റ്യൂട്ട് പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് കരുതുന്നത്. എല്ലാ വര്‍ഷവും 150 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്കായി പരിശീലനം നല്‍കും. 2003 മാര്‍ച്ചിലായിരിക്കും ആദ്യത്തെ പരീക്ഷ.

അമേരിക്കന്‍ മലയാളിയായ ഒരു വ്യാപാരിയും ഒരു മലയാളിയും ചേര്‍ന്നാണ് ചാലക്കുടിയില്‍ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തുന്നത്. സെന്റ് ജെയിംസ് അക്കാദമിക്കടുത്തായിരിക്കും ഇന്‍സ്റിറ്റ്യൂട്ട്.

125 പേരെയാണ് എല്ലാ വര്‍ഷവും കമ്മിഷന്‍ ഒണ്‍ ഗ്രാജുവേറ്റ്സ് ഒഫ് ഫോറിന്‍ നഴ്സിംഗ് സ്കൂള്‍സ് പരീക്ഷയിലൂടെ റിക്രൂട്ട് ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X