അതിര്‍ത്തിയില്‍ വെടിവെപ്പ്
ജമ്മു: കശ്മീരിലെ ഇ്തന്തോ-പാക് അതിര്‍ത്തിയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സേനകള്‍ തമ്മില്‍ വെടിവയ്പ് നടന്നു. അതിര്‍ത്തി നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും ഉടനീളം വെടിവയ്പും ഷെല്ലാക്രമണവും നടന്നതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
ആഗസ്ത് എട്ട് വ്യാഴാഴ്ച രാത്രി മുതലാണ് പാകിസ്ഥാന്‍ സൈനികര്‍ അതിര്‍ത്തിനിയന്ത്രരേേഖയില്‍ ദ്രാസ്, ബതാലിക് മേഖലകളില്‍ നിന്ന് വെടിവയ്പു തുടങ്ങിയത്. ഇന്ത്യന്‍ സേനയും തിരിച്ചു വെടിവച്ചു. ആഗസ്ത് ഒമ്പത് വെള്ളിയാഴ്ച രാവിലെ വരെ വെടിവയ്പ് തുടര്‍ന്നു. ആര്‍ക്കും പരിക്കില്ല.
അതിര്‍ത്തിനിയന്ത്രണരേഖയിലെ രജൗറി, പൂഞ്ച് മേഖലകളിലും വെടിവയ്പുണ്ടായി. ആര്‍എസ് പുരയിലെ സംഗ്രാല്‍ പ്രദേശത്ത് കനത്ത വെടിവയ്പാണുണ്ടായതെന്ന് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications