കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ഇറാഖിനെ ആക്രമിച്ചാല്‍...

  • By Staff
Google Oneindia Malayalam News

ദില്ലി: ഇറാഖിനെ ആക്രമിക്കാനുള്ള യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ തീരുമാനം ഇന്ത്യയെ വിഷമിപ്പിക്കുന്നു. ഈ യുദ്ധത്തിന് ഇന്ത്യ വലിയ വില നല്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.

ഇറാഖില്‍ താമസിക്കുന്ന ഇന്ത്യക്കാരെ യുദ്ധം നേരിട്ട് ബാധിക്കുമെന്ന് മാത്രമല്ല, എണ്ണവില കുതിച്ചുയര്‍ന്നേക്കുമെന്നതും ഇന്ത്യയെ വിഷമിപ്പിക്കുന്നു. പെട്രോളിയം ഉല്പന്നങ്ങളുടെ കരുതല്‍ ശേഖരമുണ്ടാക്കണമെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും ഇതിനുള്ള പ്രായോഗിക നടപടികളൊന്നും നടപ്പാക്കിയിട്ടില്ല. ഇപ്പോള്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ഇന്ത്യയുടെ കയ്യില്‍ വെറും 15 ദിവസത്തേക്ക് വിതരണം ചെയ്യാനുള്ള അസംസ്കൃത എണ്ണയേ ഉള്ളൂ.

യുദ്ധം പ്രധാനമായും യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നീ ഗള്‍ഫ് രാഷ്ട്രങ്ങളെയാണ് ബാധിക്കുക. ഇവിടെ ധാരാളം ഇന്ത്യക്കാര്‍ ഉണ്ട്. കുവൈത്തില്‍ മാത്രം 3,50,000 ഇന്ത്യക്കാരുണ്ട്. സൗദി അറേബ്യയില്‍ 14 ലക്ഷം ഇന്ത്യക്കാരും യുഎഇയില്‍ 10 ലക്ഷം ഇന്ത്യക്കാരും ഉണ്ട്. ഇവരുടെ സുരക്ഷിതത്വവും ഒരു പ്രശ്നമായിത്തീരും.

ചില മുന്‍കരുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഏത് പ്രത്യാഘാതങ്ങളേയും നേരിടാന്‍ തക്ക രീതിയിലാണ് ഈ മുന്‍കരുതല്‍ എന്നും പറയുന്നു.

ഇറാഖിന് മേലുള്ള ആക്രമണം ഇന്ത്യ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ ഒന്നുകൂടി വര്‍ധിപ്പിക്കും. ഇറാഖിന്റെ ഇറക്കുമതി ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാനപ്പെട്ട ആറു രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X