അഞ്ചാം ദിവസവും ലോക്സഭ സ്തംഭിച്ചു
ദില്ലി: പെട്രോള്‍ പമ്പ് കുംഭകോണത്തെ ചൊല്ലി തുടര്‍ച്ചയായ അഞ്ചാം ദിവസവും ലോക്സഭ സ്തംഭിച്ചു. പ്രധാനമന്ത്രി വാജ്പേയ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം.
ഇതിനെത്തുടര്‍ന്ന് ആഗസ്ത് 12 തിങ്കളാഴ്ച വരെ സഭ നീട്ടിവച്ചതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. ബഹളത്തിനിടയില്‍ റെയില്‍വേയ്ക്കുള്ള അധിക ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച കൂടാതെയാണ് പാസാക്കിയത്. പലപ്പോഴും പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയില്‍ റെയില്‍വേ മന്ത്രി നിതീഷ്കുമാറിന്റെ ശബ്ദം കേള്‍ക്കാനുണ്ടായിരുന്നില്ല. റെയില്‍വേയുടെ ചില ധനവിനിയോഗ ബില്ലുകള്‍ ശബ്ദവോട്ടോടെ പാസാക്കി.
നേരത്തെ രാജ്യസഭയിലും പ്രതിപക്ഷം പെട്രോളിയം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടായി. ഇതേ തുടര്‍ന്ന് രാജ്യസഭയും യോഗനടപടികള്‍ തുടരാനാവാതെ പിരിഞ്ഞു.
എങ്കിലും ക്വിറ്റ് ഇന്ത്യാസമരത്തില്‍ മരിച്ച രക്തസാക്ഷികളുടെ ഓര്‍മ്മയ്ക്ക് ഒരു മിനിറ്റ് നേരം മൗനമാചരിക്കുന്നതിനോട് പ്രതിപക്ഷം സഹകരിച്ചു.












Click it and Unblock the Notifications