കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ പമ്പ്: അന്വേഷണം 83 മുതല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: 1983 മുതല്‍ 99 വരെ പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും അനുവദിച്ചതു പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി രാം നായിക് തന്റെ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, വി. പി. സിംഗ്, ചന്ദ്രശേഖര്‍, ദേവഗൗഡ, ഐ. കെ. ഗുജ്റാള്‍ എന്നീ പ്രധാനമന്ത്രിമാരുടെ മന്ത്രിസഭ നിലവിലിരുന്നപ്പോള്‍ പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും അനുവദിച്ചതാണ് പുന:പരിശോധിക്കുന്നത്. വാജ്പേയിയുടെ രണ്ട് ഹ്രസ്വ മന്ത്രിസഭകളുടെ കാലവും ഇതില്‍ പെടും.

എം പിമാര്‍, എം എല്‍ എമാര്‍, മുന്‍ എം പി-എം എല്‍ എമാര്‍, പാര്‍ട്ടി ഭാരവാഹികള്‍ എന്നിവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും അനുവദിച്ചിട്ടുണ്ടെങ്കില്‍ അവ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഡി എ എം പിമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X