വ്യാജമദ്യം: സഹായിക്കുന്നവര്‍ക്ക് പ്രതിഫലം
തിരുവനന്തപുരം: വ്യാജമദ്യം പിടിച്ചെടുക്കാന്‍ സഹായിക്കുന്നവര്‍ക്ക് 1000 രൂപ മുതല്‍ 15000 രൂപ വരെ ലഭിക്കുമെന്ന് എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍ പുറപ്പെടുവിച്ച ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.
1000 ലിറ്റര്‍ വരെ വ്യാജമദ്യം കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 1000 രൂപ ലഭിക്കും. 1000 മുതല്‍ 5000 ലിറ്റര്‍ വരെ വ്യാജമദ്യം കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപയാണ് ലഭിക്കുക. 5000 മുതല്‍ 10,000 ലിറ്റര്‍ വരെ 10,000 രൂപയും 10,000 മുതല്‍ 15,000 ലിറ്റര്‍ വരെ 15,000 രൂപയുമാണ് പ്രതിഫലം.
ഓണം ദിവസങ്ങളില്‍ വ്യാജമദ്യം ഒഴുകുന്നത് തടയാന്‍ വേണ്ട നടപടികള്‍ക്കായി 63.51 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വ്യാജമദ്യം തടയാന്‍ ജില്ലാതല ഏകോപന സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജമദ്യം എത്തുന്നത് തടയാനായി ചെക്പോസ്റുകളില്‍ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം എക്സൈസ് റെയിഡുകളില്‍ 44,000 ലിറ്റര്‍ സ്പിരിറ്റും 2.44 ലക്ഷം ലിറ്റര്‍ വാഷും പിടിച്ചെടുത്തു. 321 കേസുകളാണ് കഴിഞ്ഞ മാസം രജിസ്റര്‍ ചെയ്തത്. 208 പേരെ അറസ്റ് ചെയ്തു.












Click it and Unblock the Notifications