Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 15 ലക്ഷം തൈകള്‍ നട്ടു

തിരുവനന്തപുരം: ഹരിതകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ആഗസ്ത് ഒമ്പത് വെള്ളിയാഴ്ച 15 ലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടു. റോഡിന്റെ ഓരങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമാണ് തൈകള്‍ നട്ടത്.

സ്കൂള്‍, കോളെജ് കാമ്പസുകളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ വളപ്പുകളിലും കുന്നിന്‍മുകളിലും ദേശീയപാതകളുടെ ഓരങ്ങളിലും എല്ലാം തൈകള്‍ നട്ടു. ആള്‍ സെയിന്റ്സ് കോളെജ് കാമ്പസില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് മുഖ്യമന്ത്രി എ.കെ. ആന്റണി ഹരിതവിപ്ലവം ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും പ്രകൃതിസ്നേഹികളും ഈ യജ്ഞത്തില്‍ പങ്കാളികളായി. ഫലവൃക്ഷങ്ങളുടെയും പൂക്കളുണ്ടാകുന്ന മരങ്ങളുടെയും ഔഷധഗുണമുള്ള മരങ്ങളുടെയും തൈകളാണ് നട്ടത്.

ഈ തൈകളുടെ അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള സംരക്ഷണം നാഷണല്‍ സര്‍വീസ് കാഡറ്റുകളെ ഏല്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ-പൊതുമരാമത്ത് വകുപ്പും പരിപാടിയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+