മന്ത്രി തോമസിനെതിരെ വിജിലന്‍സ് അന്വേഷണം
തൃശൂര്‍: മന്ത്രി കെ. വി. തോമസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
തൃശൂര്‍ വിജിലന്‍സ് വിജിലന്‍സ് എന്‍ക്വയറി കമ്മിഷണറും പ്രത്യേക ജഡ്ജിയുമായ എസ്. സതീനാഥനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്.
ബിജു സി. വള്ളുവനാടന്‍, കെ. വി. ജോബ് എന്നിവര്‍ പ്രത്യേകം സമര്‍പ്പിച്ച ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി തോമസ് സമ്പാദിച്ച സ്വത്ത് വിവരങ്ങളെ പറ്റി വിശദമായ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ. വി. തോമസിന് 20 കോടിയോളം രൂപയുടെ സ്വത്തുണ്ടെന്നും അത് വരവില്‍ കവിഞ്ഞതാണെന്നുമാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications