ഇത് ഗൂഡാലോചന: ശോഭന ജോര്‍ജ്ജ്
തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് വ്യാജരേഖക്കേസുമായി തന്നെ ബന്ധപ്പെടുത്തുന്നതെന്ന് ശോഭന ജോര്‍ജ്ജ് എംഎല്‍എ. ആഗസ്ത് ഒമ്പത് വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുയായിരുന്നു ശോഭന ജോര്‍ജ്ജ്.
നേരത്തെ കേരളാ പൊലീസ് എത്ര നിര്‍ബന്ധിച്ചിട്ടും അനില്‍ നമ്പ്യാര്‍ എന്റെ പേര് പറഞ്ഞിരുന്നില്ല. പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോഴും അനില്‍ നമ്പ്യാര്‍ക്ക് വേണമെങ്കില്‍ എന്റെ പേര് പറഞ്ഞ് രക്ഷപ്പെടാമായിരുന്നു. അപ്പോഴും അനില്‍ എന്റെ പേര് പറഞ്ഞിരുന്നില്ല. - ശോഭന ജോര്‍ജ്ജ് പറഞ്ഞു.
പിന്നീട് ക്രൈംബ്രാഞ്ച് ഈ കേസേറ്റെടുത്ത ശേഷമാണ് തന്റെ പേര് ഈ കേസിലേക്ക് വലിച്ചിഴച്ചത്. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചനയുണ്ട്. എന്നെ കെണിയില്‍പെടുത്താനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണിതെന്നും ശോഭന ജോര്‍ജ്ജ് പറഞ്ഞു.












Click it and Unblock the Notifications